വൈക്കം : വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം കണ്ടെത്തി വൈക്കം പോലീസ്. വാഹനം കണ്ടെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എറണാകുളം പാലാരിവട്ടം കുരീക്കോട്ടുപറമ്പിൽ ബാബു (57)നെയാണ് വൈക്കം എസ് ഐ ജയകൃഷ്ണന്റെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വൈക്കം നാനാടം മണി മെമ്മോറിയാൽ ആശുപത്രിക്ക് സമീപം വെച്ച് കഴിഞ്ഞ മാർച്ച് 20 നായിരുന്നു അപകടം ഉണ്ടായത്. പുലർച്ചെ 5.30 ന് വൈക്കം നാനാടത്തു വിജയ പ്രസ്സ് നടത്തിയിരുന്ന വിജയനെ അജ്ഞാത വാഹനം ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ വൈക്കം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വാഹനാപകടത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയേ ഏപ്രിൽ മൂന്നിന്ന് വിജയൻ മരണപെട്ടു. തുടർന്ന് എസ് ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയകുമാർ , പ്രവീണോ , പി ആർ രാജേഷ് , എം ആർ നിധീഷ് , പി എ അജേഷ് , സി. സുദീപ് , സി സന്തോഷ് , സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വൈക്കം മുതൽ എറണാകുളം വരെയുള്ള സ്ഥലങ്ങളിലെ നൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ച വാഹനം കണ്ടെത്തിയത്. പ്രതി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.