ചെന്നൈ: ഡിഎംകെയുടെ 28 വയസ്സുകാരി ആര്‍. പ്രിയ ചെന്നൈ കോര്‍പറേഷന്റെ ആദ്യ ദലിത് വനിതാ മേയറാകും. പാര്‍ട്ടിയുടെ ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ഥിയായി പ്രിയയെ പ്രഖ്യാപിച്ച കാര്യം ഡിഎംകെ സ്ഥിരീകരിച്ചു. മാര്‍ച്ച് നാലിനാണ് മേയര്‍ തിരഞ്ഞെടുപ്പ്. കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
പ്രിയയാണ് ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയര്‍. ആദ്യ ദലിത് മേയറെന്ന പദവിയും പ്രിയക്ക് സ്വന്തമാവും. ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിത മേയറാണ് പ്രിയ. താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിന് മുമ്പ് കോര്‍പ്പറേഷന്‍ മേയര്‍ പദം വഹിച്ച വനിതകള്‍. തിരു വികാ നഗര്‍ സ്വദേശിയായ പ്രിയ കോര്‍പ്പറേഷനിലെ 74ാം വാര്‍ഡില്‍ നിന്നാണ് കോര്‍പ്പറേഷനിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാടിന്റെ രാഷ്ട്രീയത്തിലും ഏറെ നിര്‍ണായകമായ പദവികളില്‍ ഒന്നാണിത്. നിലവിലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനും മുന്‍പ് ഇതേ പദവി വഹിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയ ഡിഎംകെയ്ക്ക് ചെന്നൈ കോര്‍പറേഷനിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു.
ചെന്നൈ മേയര്‍ സ്ഥാനം പട്ടിക ജാതി വനിതയ്ക്കു സംവരണം ചെയ്ത് ഈ വര്‍ഷം ജനുവരിയില്‍, തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചെന്നൈ കോര്‍പറേഷന്റെ മൂന്നാമത്തെ വനിതാ മേയറാകും പ്രിയ. താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിനു മുന്‍പു ചെന്നൈ മേയര്‍മാരായിരുന്ന വനിതകള്‍.