വീണ്ടും വില കുറച്ച് സപ്ലൈകോ; കടല, ഉഴുന്ന്, വൻപയർ അടക്കം അഞ്ചു സബ്സിഡി ഇനങ്ങളുടെ വില ഇന്നു മുതൽ കുറയും

തിരുവനന്തപുരം: 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നു മുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്കാണ് നാലു മുതൽ 10 രൂപ വരെ കിലോഗ്രാമിന് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വിൽപനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ  ഇന്ന് മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

Advertisements

സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും,  അവയുടെ വിപണി വിലയും ക്രമത്തിൽ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൻകടല  (ഒരു കിലോഗ്രാം) — 65–   110.29ചെറുപയർ (ഒരു കിലോഗ്രാം)–90 — 126.50ഉഴുന്ന് (ഒരു കിലോഗ്രാം)_90_ 132.14വൻപയർ (ഒരു കിലോഗ്രാം) 75.  — 109.64തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105– 139.5മുളക്( 500ഗ്രാം) — 57.75 — 92.86മല്ലി( 500ഗ്രാം) 40.95 — 59.54പഞ്ചസാര (ഒരു കിലോഗ്രാം) 34.65 — 45.64വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) — 240.45.  __ 289.77ജയ അരി (ഒരു കിലോഗ്രാം) 33 — 47.42കുറുവ അരി( ഒരു കിലോഗ്രാം) 33.  — 46.33മട്ട അരി (ഒരു കിലോഗ്രാം)33—–.  51.57പച്ചരി (ഒരു കിലോഗ്രാം)29.— 42.21(പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)

Hot Topics

Related Articles