തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത് യുവനിരയിലെ പേരുകള്‍. ജെയ്ക് സി തോമസ്, സച്ചിന്‍ദേവ്, സാനു തുടങ്ങിയവരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍ തലമുറമാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നത്. ഇവരെ സിപിഎം സംസ്ഥാന കമ്മറ്റിയിലേക്കു പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് നിന്നും എ.എ.റഹീം (ഡിവൈഎഫ്ഐ), സി.ജയന്‍ബാബു, വി.ജോയ്, കെ.എസ്.സുനില്‍കുമാര്‍ എന്നിവരെയും കൊല്ലത്ത് നിന്നും എസ്.ജയമോഹനെയുമാണ് പരിഗണിക്കുന്നത്. സംസ്ഥാന കമ്മറ്റിയിലേക്ക് പത്തനംതിട്ടയെ പ്രതിനിധീകരിച്ച് ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനൊപ്പം ആര്.സനല്‍കുമാര്‍, ഓമല്ലൂര്‍ ശങ്കരന് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. എ.വി.റസ്സല്‍, പി.കെ.ഹരികുമാര്‍, ജെയ്ക് സി.തോമസ് എന്നിവരെയാണ് കോട്ടയത്ത് നിന്നും സംസ്ഥാന കമ്മറ്റിയിലേക്ക് പരിഗണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.പി.ചിത്തഞ്ജന്റെയും കെ.പ്രസാദിന്റെയും പേരുകളാണ് ആലപ്പുഴയില്‍ മുഴങ്ങുന്നത്. എസ്.സതീഷ്, പി.ആര്.മുരളീധരന്, എം.അനില്‍കുമാര്‍ എന്നിവര്‍ എറണാകുളത്ത് നിന്നും സാധ്യതാ പട്ടികയിയിലിടെ നേടി. സി.വി.വര്‍ഗീസാണ് ഇടുക്കിയില്‍ നിന്നും സംസ്ഥാനകമ്മറ്റിയിലെത്തുക.
തൃശൂര്‍: ആര്.ബിന്ദു, യു.പി.ജോസഫ്, പാലക്കാട്: ഇ.എന്‍.സുരേഷ്ബാബു, വയനാട്: കെ.റഫീഖ്, പി.കൃഷ്ണപ്രസാദ്, മലപ്പുറം: വി.പി.സാനു, കോഴിക്കോട്: കെ.കെ.ലതിക, കെ.എം.സച്ചിന് ദേവ്, കണ്ണൂര്‍: എന്‍.സുകന്യ, പനോളി വല്സന്, എന്‍.ചന്ദ്രന്, വി.കെ.സനോജ്, കാസര്‍കോട്: വി.പി.പി. മുസ്തഫ എന്നിവരും സംസ്ഥാന കമ്മറ്റിയിലെത്താന്‍ സാധ്യതയുണ്ട്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്, കര്‍ഷക സംഘടനകള്‍ എന്നിവയുടെ നേതാക്കള്‍ സംസ്ഥാന കമ്മറ്റിയിലെത്തും. കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലാ സെക്രട്ടറിമാരും സംസ്ഥാന കമ്മറ്റിയിലെത്തുമെന്ന് ഉറപ്പാണ്.