ഐജിടിവി ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ഇന്‍സ്റ്റഗ്രാം; പ്ലേസ്റ്റോറില്‍ നിന്നും ആപ്‌സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും

ചെന്നൈ: ദൈര്‍ഘ്യമേറിയ വിഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി ഉപയോഗിച്ച ഐജിടിവി ആപ്പിന്റെ പ്രവര്‍ത്തനം ഇന്‍സ്റ്റഗ്രാം നിര്‍ത്തിവെച്ചു. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്സ്റ്റോറില്‍ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടും.

Advertisements

ഇന്‍സ്റ്റാഗ്രാമിലെ വീഡിയോ ലളിതമാക്കാനും മെച്ചപ്പെടുത്താനുമാണ് മെറ്റയുടെ തീരുമാനം. ഇക്കാര്യം ബ്ലോഗ് പോസ്റ്റിലൂടെ മെറ്റ വെളിപ്പെടുത്തി. ഇതോടെ പ്രധാന ഇന്‍സ്റ്റാഗ്രാം ആപ്പ് വഴി എല്ലാ വീഡിയോ ഉള്ളടക്കങ്ങളും ഉപയോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാനുമാണ് ഇന്‍സ്റ്റന്റ്ഗ്രാമിന്റെ ശ്രമം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആളുകളെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ റീല്‍സുകളിലും പുതുയമാറ്റങ്ങള്‍ വരുത്തും. റീല്‍സുകളില്‍ പരസ്യം കൊണ്ടു വരാനും അതില്‍ നിന്ന് ആളുകള്‍ക്ക് വരുമാനമുണ്ടാക്കനുമാണ് ശ്രമിക്കുന്നത്. യൂട്യൂബിനോട് മത്സരിക്കുന്നതിന് വേണ്ടി 2018ലാണ് ഐജിടിവി ആപ്പ് ഇന്‍സ്റ്റഗ്രാം ലോഞ്ച് ചെയ്തത്.

Hot Topics

Related Articles