തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം; മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും

പത്തനംതിട്ട: തൊഴില്‍ വകുപ്പ് വിവിധ മേഖലകളിലായി നല്‍കുന്ന ഒരുലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ചുമട്ടു തൊഴിലാളികള്‍ക്കുള്‍പ്പെടെ ഓണ്‍ലൈനായി നേരിട്ട് അപേക്ഷിക്കാം. 17 മേഖലകളിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഓരോ മേഖലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച തൊഴിലാളിക്ക് ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കും.

Advertisements

മാര്‍ച്ച് ഏഴ് വരെ ലേബര്‍ കമീഷണറുടെ പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. അപേക്ഷകള്‍ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍ : 0484-2423110, 8547655890.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം
കണ്ണൂര്‍: 2022 -23 വര്‍ഷത്തില്‍ മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപകട മരണമോ അപകടത്തെത്തുടര്‍ന്ന് ഭാഗിക അംഗവൈകല്യമോ സംഭവിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴി മാര്‍ച്ച് 31വരെ അംഗങ്ങളാകാം. ഒരാള്‍ക്ക് 389 രൂപയാണ് പ്രീമിയം തുക. ഫോണ്‍: 0497 2731257.

ചമ്പക്കുളം ബ്ലോക്കില്‍ ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ഗെസ്റ്റ് ലെക്ചറര്‍ നിയമനം
കണ്ണൂര്‍: പെരിങ്ങോം ഗവ. കോളജില്‍ ഈ അധ്യയന വര്‍ഷം ജേണലിസം വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് ഒമ്പതിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04985 295440, 8304816712.

രജിസ്ട്രേഷന്‍ തീയതി നീട്ടി
കണ്ണൂര്‍: സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടത്തുന്ന 10ാംതരം തുല്യത കോഴ്സിന്റെ 16ാം ബാച്ചിന്റെയും ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സ് ഏഴാം ബാച്ചിന്റെയും രജിസ്ട്രേഷന്‍ തീയതി പിഴയില്ലാതെ മാര്‍ച്ച് 25 വരെയും 50 രൂപ പിഴയോടെ ഏപ്രില്‍ 10 വരെയും 200 രൂപ പിഴയോടെ ഏപ്രില്‍ 25 വരെയും നീട്ടി. ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍. പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2707699.

Hot Topics

Related Articles