കീവ്: യുക്രെയിനോടും റഷ്യയോടും വെടിനിർത്തണമെന്ന് അവർത്തിച്ച് ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ലെന്നും താൽക്കാലികമായെങ്കിലും വെടിനിർത്തണമെന്നും വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 130 ബസുകൾ റഷ്യ ഏർപ്പാടിക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പതിനാറ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാൽ കിഴക്കൻ യുക്രെയിനിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ 1070 മലയാളികളാണ് മടങ്ങിയെത്തിയത്.