ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പത്ത് മുതല്‍ പുനഃസ്ഥാപിക്കും; കൗണ്ടറില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുക്കാം; ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന തീയതിയും ട്രെയിനുകളും അറിയാം

കൊച്ചി: കോവിഡിനെ തുടര്‍ന്ന് താല്ക്കാലികമായി നിര്‍ത്തിയ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങി റയില്‍വേ. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത് മാര്‍ച്ച് 10 മുതല്‍ നടപ്പാക്കും. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളൊഴികെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ ജൂണ്‍ 30ന് ജനറല്‍ കോച്ചുകള്‍ നിലവില്‍ വരുമെന്ന് റയില്‍വേ അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളില്‍ റിസര്‍വേഷന്‍ വേണ്ടാത്ത ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നതു മേയ് ഒന്നിനു പൂര്‍ത്തിയാകും.

Advertisements

ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന തീയതിയും ട്രെയിനുകളും അറിയാം;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാര്‍ച്ച് 10 – എറണാകുളം-ബാനസവാടി, കൊച്ചുവേളി-ഹുബ്ബള്ളി എക്‌സ്പ്രസ്, കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ്

മാര്‍ച്ച് 16 – തിരുവനന്തപുരം-ചെന്നൈ വീക്ക്ലി, കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി, മംഗളൂരു-തിരുവനന്തപുരം മാവേലി, തിരുവനന്തപുരം-മംഗളൂരു മലബാര്‍, മധുര-പുനലൂര്‍ എക്‌സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, പുതുച്ചേരി-മംഗളൂരു എക്‌സ്പ്രസ്

മാര്‍ച്ച് 20 – കൊച്ചുവേളി-മൈസൂരു, കണ്ണൂര്‍-ബെംഗളൂരു, കണ്ണൂര്‍-യശ്വന്ത്പുര എക്‌സ്പ്രസ്

ഏപ്രില്‍ 1- എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-ആലപ്പി എക്‌സ്പ്രസ്

ഏപ്രില്‍ 16- തിരുവനന്തപുരം-ചെന്നൈ മെയില്‍, ചെന്നൈ-മംഗളൂരു മെയില്‍, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍

ഏപ്രില്‍ 20- തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി

മേയ് 1- തിരുവനന്തപുരം-മധുര അമൃത, ചെന്നൈ-കൊല്ലം അനന്തപുരി, ചെന്നൈ-കൊല്ലം എക്‌സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി

ജൂണ്‍ 30- തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക ഒഴിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകള്‍

Hot Topics

Related Articles