രാജ്യത്ത് കൊവിഡ് കേസുകൾ കുറയന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകൾ 60,000 ൽ താഴെയായി. ഇതോടെ രാജ്യത്ത് ആകെ 42,962,953 കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സജീവ കേസുകളുടെ എണ്ണം 59,442 ആണ്, ഇത് മൊത്തം കേസുകളുടെ 0.14 ശതമാനമാണ്. ആകെ മരണം 5,15,036 ആണ്.

Advertisements

രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.66 ശതമാനമായി ഉയർന്നപ്പോൾ മരണനിരക്ക് 1.20 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,754 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 4,23,88,475 ആയി. പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമായി കുറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമാണെന്ന് മന്ത്രാലയ ഡാറ്റയും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 ലക്ഷത്തിലധികം പരിശോധനകൾ നടത്തി. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 178.80 കോടി കൊവിഡ് വാക്സിൻ ഡോസുകൾ അധികൃതർ നൽകിയിട്ടുണ്ട്.

Hot Topics

Related Articles