ഞാന്‍ കഷ്ണങ്ങളായി നുറുങ്ങിപ്പോയി, പക്ഷേ, ആത്മാഭിമാനത്തിനായി പോരാട്ടം തുടരും..! ആഷിഖ് അബു ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്; പൃഥ്വിരാജും ഷാജി കൈലാസും ഉള്‍പ്പെടെ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ഭാവന

കൊച്ചി: ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഭാവന. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം. 2018 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2020 ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. 15 ദിവസമായിരുന്നു തന്നെ കോടതിയില്‍ വിസ്തരിച്ചത്. അതിന്റെ അവസാന ദിവസം ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ ഒരു ഇരയല്ല, മറിച്ച അതിജീവിതയാണെന്ന്- ഭാവന പറഞ്ഞു.

Advertisements

അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ സംഭവത്തിന് ശേഷവും ചിലര്‍ അവസരങ്ങള്‍ നല്‍കിയിരുന്നു. ഞാന്‍ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ശഠിച്ചിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രന്‍ സാര്‍ , ഷാജി കൈലാസ് സാര്‍, ജയസൂര്യ തുടങ്ങിയവര്‍ അവസരങ്ങള്‍ നല്‍കി. വീണ്ടും അതേ ഇന്‍ഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വര്‍ഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു. എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്നതാണെന്നും അവര്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2017ല്‍ ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവര്‍ തട്ടിയെടുത്തു- ഭാവന വ്യക്തമാക്കി.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചു വരവ്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles