‘ബഹുമാനിക്കടോ..’ റാന്നിയില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ എസ്‌ഐ മര്‍ദിച്ചുവെന്ന് പരാതി; അന്വേഷണത്തിനൊരുങ്ങി വകുപ്പ്

റാന്നി: പത്തനംതിട്ട റാന്നിയില്‍ സിവില്‍ പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. റാന്നി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബിനെയാണ് എസ്‌ഐ ടി കെ അനില്‍ മര്‍ദ്ദിച്ചത്. ബഹുമാനക്കുറവുണ്ടെന്ന് ആക്രോശിച്ചായിരുന്നു എസ്‌ഐ സഹപ്രവര്‍ത്തകനെ കൈവച്ചത്. സ്റ്റേഷനിലെ മറ്റ് പൊലീസുകാരാണ് എസ്‌ഐ അനിലിനെ പിടിച്ചുമാറ്റിയത്.

Advertisements

ഇന്നലെ രാത്രിയിലാണ് സംഭവം. സ്റ്റേഷനിലെ വിശ്രമ മുറിയിലിരിക്കുകയായിരുന്ന സുബിനെ അകാരണമായി എസ് ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്ക് അടക്കം സുബിന്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ റാന്നി ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധ്കര്‍ മഹാജന്‍ നിര്‍ദേശം നല്‍കി.

Hot Topics

Related Articles