ആറു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി : വെസ്റ്റ് പൊലീസിന്റെ പിടിയിലായത് തൃശൂർ സ്വദേശി ; പ്രതി ഒളിവിൽ കഴിഞ്ഞത് ഹോട്ടൽ ജീവനക്കാരൻ ചമഞ്ഞ്

കോട്ടയം : ഹോട്ടൽ ജീവനക്കാരൻ ചമഞ്ഞ് , ആറു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി. തൃശൂർ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി വധശ്രമം ഉൾപ്പെടെ ഉള്ള കേസുകളിൽ പ്രതിയായ തൃശൂർ ചന്ത്രാപ്പിന്നി സ്വദേശി ആയ ബിനോജി (വാവ ) നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കോട്ടയം ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായുള്ള ഞായറാഴ്ച്ച ചെക്കിങ് നടക്കുന്നതിനിടെ തിരുനക്കര ഭാഗത്തു വച്ചു ബിനോജിനെ സംശയം തോന്നി വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇയാൾ അഞ്ചു കേസുകളിൽ പിടികിട്ടാപ്പുള്ളി ആയി കഴിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളെ തൃശൂർ മതിലകം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. അവർ കോടതിയിൽ ഹാജരാക്കും. കോട്ടയം ടൌൺ ഭാഗത്തു തമ്പടിച്ചിരിക്കുന്ന ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ നടപടികൾ തുടരുന്നതാണ്.

Hot Topics

Related Articles