മുംബൈ : പലതരം ഹോബികൾ ഉള്ള ആളുകളെ നമുക്കറിയാം. ചിലർക്കത് വായന ആയിരിക്കും, ചിലർക്ക് ഗാർഡനിംഗ് ആയിരിക്കും. മറ്റ് ചിലർക്ക് കുക്കിംഗ് ആയിരിക്കും, അല്ലെങ്കിൽ സ്റ്റിച്ചിങ്ങോ പെയിന്റിംഗോ ഒക്കെ ആയിരിക്കും. അതുപോലെ തന്നെ സ്റ്റാംപുകള്‍ പോലെ വിവിധ വസ്തുക്കള്‍ ശേഖരിക്കുന്നവരേയും നമ്മള് കണ്ടിട്ടുണ്ടാവും. പക്ഷേ, ഈ പെണ്‍കുട്ടിയുടെ ഹോബി പോലെ ഒരു ഹോബി നിങ്ങളൊരിക്കലും കണ്ടുകാണില്ല. അത്രയേറെ വിചിത്രമായ ഹോബിയാണ് അവള്‍ക്കുള്ളത്.
അവാൻ ഷാ രാവത്ത് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടിരിക്കുന്നത് അഞ്ച് മില്ല്യണിലധികം പേരാണ്. അതില്‍ പെണ്‍കുട്ടിയുടെ അതിവിചിത്രമായ ഒരു ഹോബിയെ കുറിച്ചാണ് വിവരിക്കുന്നത്. വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയുടെ ഹോബി ചത്ത കൊതുകുകളെ ശേഖരിക്കലാണ്. വെറുതെ ശേഖരിച്ച് വയ്ക്കല്‍ മാത്രമല്ല. അവയെ ഓരോ കാറ്റഗറിയായി തിരിച്ച് അവയ്ക്ക് പേരിട്ട്, അവ കൊല്ലപ്പെട്ട സ്ഥലവും സമയവും കൂടി കുറിച്ച് വയ്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ആളുകള്‍ക്ക് വിചിത്രമായ ഹോബികള്‍ ഉണ്ടാകും, എന്നാല്‍, ഏറ്റവും വിചിത്രമായ ഹോബികള്‍ ഉള്ളത് ഇവള്‍ക്കാണ്. അത് എന്താണെന്ന് ഞാൻ കാണിച്ചുതരാം’ എന്നാണ് വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ വീഡിയോ എടുക്കുന്നയാള്‍ പറയുന്നത്. പിന്നീട് പെണ്‍കുട്ടി ഒരു കടലാസ് എടുത്തുകാണിച്ചു കൊടുക്കുന്നത് കാണാം. അതില്‍ ചത്ത കൊതുകുകളെ ഒട്ടിച്ച് വച്ചിരിക്കുന്നത് കാണാം. അവയ്ക്ക് ഓരോന്നിനും ഓരോ പേരും നല്‍കിയിട്ടുണ്ട്. ‘സിഗ്മ ബോയ്’, ‘രമേശ്’, ‘ബബ്ലി’, ‘ടിങ്കു’ തുടങ്ങിയ പേരുകളാണ് നല്‍കിയിരിക്കുന്നത്.
അതേസമയം, പെണ്‍കുട്ടിയുടെ ഈ വിചിത്രമായ ഹോബി കണ്ട് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അമ്ബരന്നിരിക്കുകയാണ്. ചിലരൊക്കെ ഇതിനെ തമാശയായി കണ്ടാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത് എങ്കില്‍ മറ്റ് ചിലർ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത് ‘സൈക്കോ’ എന്നാണ്. എന്തായാലും അതിവിചിത്രമായ ഹോബി തന്നെ അല്ലേ ഇത്?