കൊച്ചി: മീടു ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷാണ് തനിക്കും ടാറ്റൂ ചെയ്തതെന്ന വെളിപ്പെടുത്തലുമായി ഗായിക അഭിരാമി സുരേഷ്. അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു.
സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും അതു വിശ്വസിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. പെപ്പര്‍സ്പ്രേ കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണെന്നും ഗായിക ഓര്‍മിപ്പിച്ചു. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാല്‍ ആ സമയത്ത് ചിലപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി നല്കാന് ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിച്ചു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികള്‍ ഒരിക്കലും അവഗണിക്കരുതെന്നും അഭിരാമി വിഡിയോയില്‍ പറഞ്ഞു.