കൊല്ലം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ
ഗുണ്ടയെ പിടികൂടുന്നതിനിടെ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് കുത്തേറ്റു. പാരിപ്പള്ളിയിൽ വച്ചാണ് പൊലീസ് സംഘത്തിനു നേരെ ഗുണ്ട ആക്രമണം നടത്തിയത്.
Advertisements
മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്ക് ആക്രമണത്തിൽ കുത്തേറ്റു. അനസ് ജാൻ എന്ന പ്രതിയെ പിടികൂടുന്നതിനിടയിലാണ് അപകടം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലു പൊലീസുകാർ അടങ്ങുന്ന അന്വേഷണസംഘമാണ് ആക്രമണത്തിന് ഇരയായത്. ശ്രീജിത്ത്, വിനോദ്, ചന്തു എന്നീ പൊലീസുകാർക്കാണ് അപകടത്തിൽ കുത്തേറ്റത്. ശ്രീജിത്തിന് നട്ടെല്ലിനാണ് കുത്തേറ്റത്. വിനോദിന് ഗുരുതരമായി പരിക്കേറ്റു. ജയൻ എന്ന പൊലീസുകാരന് ആക്രമണത്തിൽ പരിക്കേറ്റു.