പാമ്പാടി: ആലാമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. അപകട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിൻതുടർന്ന് പിടികൂടി. കോട്ടയം പാമ്പാടി ആലാമ്പള്ളിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു.
സൗത്ത് പാമ്പാടി വെള്ളറമറ്റത്തിൽ രാജപ്പൻ (കുഞ്ഞൂഞ്ഞ് – 70) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ് തലയ്ക്ക് സാരമായ പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രികനെ തൊട്ടടുത്ത പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് മരണം സംഭവിച്ചത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിനു ശേഷം നിർത്താതെ ഓടിച്ചു പോയ കാർ പൊലീസ് പിന്നാലെ എത്തി പിടികൂടുകയായിരുന്നു. കാർ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തു മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.