ഞങ്ങൾ സ്കൂളിൽ പഠിക്കുമ്ബോൾ മാത്രമല്ല കുട്ടിക്കാലം മുഴുവൻ കളിക്കൂട്ടുകാരായിരുന്നു…”ഇക്കാര്യം സുഹറാ ബാവയ്ക്ക് മാത്രമല്ല ഡോ.വർഗീസ് ചക്കാലക്കലിനും ഒരേ ഓർമകളാണ്. മാള പള്ളിപ്പുറം എല്‍പി സ്കൂളില്‍ പഠിക്കുമ്ബോള്‍ മാത്രമല്ല അടുത്ത വീട്ടിലെ താമസക്കാരായതിനാല്‍ തുടർന്നും കുട്ടിക്കാലം മുഴുവൻ കളിച്ചുനടന്നതായി മാള പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ സുഹറാ ബാവ ഓർക്കുന്നു. കല്ലുകളി, കിളികളി എന്നിങ്ങനെ നീണ്ട കളിചിരി കുട്ടിക്കാലമാണ് ഇവരുടെ ഓർമയിലുള്ളത്.
ബിഷപ്പ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ 1998-ല്‍ മാളയില്‍ സ്വീകരണം നല്‍കിയ വേദിയില്‍ പഞ്ചായത്ത് പ്രസിഡന്റായ സുഹറാ ബാവയും ഉണ്ടായിരുന്നു. ആ വേദിയില്‍ പ്രസംഗത്തില്‍ സുഹറ എന്റെ കളിക്കൂട്ടുകാരിയാണെന്ന് ഡോ. വർഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞത് ഇപ്പോഴും സുഹറാ ബാവയുടെ ഓർമയിലുണ്ട്. സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ മാത്രമല്ല കുട്ടിക്കാലം മുഴുവൻ വർഗീസ് ചക്കാലയ്ക്കലിന്റെ വീട്ടിലായിരുന്നു കൂട്ടുകാരുമൊത്ത് കളിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹോദരനായ തോമസ് ഉള്‍പ്പെടെയുള്ളവരും ഒപ്പമുണ്ടാകാറുണ്ടെന്ന് ഇവർ ഓർക്കുന്നു. ഡോ. വർഗീസ് ചക്കാലയ്ക്കലിന് ഏത് ഉന്നതപദവി ലഭിച്ചാലും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നവരില്‍ ഒരാളാണ് ഈ കൂട്ടുകാരി. ഡോ. വർഗീസ് ചക്കാലയ്ക്കലിന് മാളയില്‍ നല്‍കിയ സ്വീകരണച്ചടങ്ങിലും എടാകൂടത്തില്‍ വീട്ടില്‍ സുഹറാ ബാവ പങ്കെടുത്ത് സൗഹൃദം പങ്കിട്ടിരുന്നു. കളിക്കൂട്ടുകാരൻ ആർച്ച് ബിഷപ്പായിയെന്ന വാർത്ത മാതൃഭൂമിയില്‍നിന്ന് വിളിച്ചറിയിച്ചപ്പോള്‍ സുഹറാ ബാവയുടെ മറുപടി ഇതായിരുന്നു. എന്റെ കൂട്ടുകാരൻ ആർച്ച് ബിഷപ്പായോ? വലിയ സന്തോഷം.