തൊട്ടാല്‍ പൊള്ളും പൊന്ന്..! സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു; ഇന്ന് കൂടിയത് 1040 രൂപ; രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റത്തവണ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 40560 രൂപയാണ്.

Advertisements

ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റത്തവണ വര്‍ധനവ. മുന്‍നിര സ്വര്‍ണ കയറ്റുമതി രാഷ്ട്രമായ റഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതാണ് ഇത്തരത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 110 രൂപ ഉയര്‍ന്നു. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 880 രൂപയാണ് വര്‍ധിച്ചത്. 18 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 4190 രൂപയാണ് വില.925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് 77 രൂപയായി വില വര്‍ധിച്ചു. രണ്ടു രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത്.അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ഔണ്‍സിന് 2069 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു.

Hot Topics

Related Articles