മണിപ്പുഴയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
കോട്ടയം: എംസി റോഡില്‍ മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച രാവിലെ 10.45ഓടെ മണിപ്പുഴ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിന് സമീപമായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ചുവപ്പ് സിഗ്നല്‍ കണ്ട് ബ്രേക്ക് ചെയ്യുകയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ ടാങ്കര്‍ ലോറി ബസിന് പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു.
യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. അപകടത്ത തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ കിടന്നത് പതിനഞ്ച് മിനിറ്റോളം ഗതാഗതക്കുരുക്കിന് ഇടയാക്കി.