കൊച്ചി : പാചക വാതകത്തിൻ്റെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നടപടിക്കെതിരെ എൻ സി പി എസ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം വില വർധനവ് പിൻവലിക്കണമെന്നാവശ്യ പെട്ട് എറണാകുളം ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പ്രതിഷേധ ധർണ്ണയിൽ പാർട്ടിയുടെയും, പോഷക സംഘടനകളുടെയും എല്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എൻ സി പി എസ് ജില്ലാ പ്രസിഡൻ്റ് ടി.പി അബ്ദുൽ അസീസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞു മോൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ.ജെ പോൾ, മുരളി പുത്തൻവേലി ‘ ടി.പി സുധൻ എൻ സി പി ദേശീയ സമതി അംഗം പി.ഡി. ജോൺസൺ, ഹരി തോപ്പിൽ,ന്യൂനപക്ഷ വിഭാഗം ദേശീയ സെക്രട്ടറി കുര്യൻ എബ്രഹം. ജില്ലാ സെക്രട്ടറിമാരായ ഷിറോൺ തൈവളപ്പിൽ, പി.ആർ രാജീവ്, അനൂപ് റാവുത്തർ , ജോളി ആൻ്റണി ലേഖഗണേഷ് റെജിഇല്ലക്കപ്പറമ്പിൽ, എൻ ആർ ഇ എ ജില്ലാ സെക്രട്ടറി ജമാൽ മരയ്ക്കാർ, എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ജില്ല സംഘടന സെക്രട്ടറി രാജു തെക്കൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് വിനോദ് ബാബു നന്ദിയും രേഖപ്പെടുത്തി.
പാചക വാതക വിലക്കയറ്റത്തിനെതിരെ എൻ സി പി എസ്ധർണ്ണ നടത്തി
