ഏഴ് കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിക്കൊപ്പമുള്ളത് വന്‍ ലഹരിസംഘം; വിശാഖപട്ടണത്ത് നിന്നും എത്തിക്കുന്ന ലഹരി വിറ്റിരുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക്

ബെംഗളൂരു: ഏഴ് കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍. ടാറ്റൂ ആര്‍ട്ടിസ്റ്റായ മലയാളി യുവതിയും സംഘവുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ(22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ്(23), മടിവാള സ്വദേശി എം വിക്രം എന്ന വിക്കി എന്നിവരെയാണ് ഹുളിക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. 80 ഗ്രാം ഹാഷിഷ് ഓയിലുമായി ആദ്യം വിക്രമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിഷ്ണുപ്രിയയും, സിജില്‍ വര്‍ഗീസും താമസിക്കുന്ന സ്ഥലത്ത് നിന്നും കോടികളുടെ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശാഖപട്ടണത്ത് നിന്നാണ് ഇവര്‍ ഹാഷിഷ് ഓയില്‍ എത്തിച്ചിരുന്നത്. ഇവ കുറഞ്ഞ അളവില്‍ വിക്രമിന് കൈമാറുകയും ചെയ്യും. ഇവരുടെ പിന്നില്‍ വലിയ ലഹരി സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം. 2020 മുതല്‍ വിഷ്ണുപ്രിയയും സിജില്‍ വര്‍ഗീസും മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles