ഏറ്റുമാനൂർ : കാപ്പാ നിയമം ലംഘിച്ച പ്രതിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ, കിഴക്കും ഭാഗം, വെട്ടിമുകൾ പള്ളിമല ഭാഗത്ത്, കല്ലുവെട്ടുകുഴിയിൽ വിട്ടിൽ, സണ്ണി തോമസ് മകൻ, ജസ്റ്റിൻ കെ സണ്ണി ( 30 ) യെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ എസ് അൻസൽ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമം ലംഘിച്ച ഇയാളെ എറണാകുളം റേഞ്ച് ഡി ഐ ജി യുടെ ഓർഡർ പ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.ഇയാളെ ഏപ്രിൽ 14 ന് വൈകുന്നേരം ഏറ്റുമാനൂർ ഭാഗത്തുവച്ച് കണ്ട് അറസ്റ്റു ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Advertisements