കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ രാജനിറങ്ങി; ഒടുവില്‍ രാജനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി; തിരുവല്ല പരിയാരത്തെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരം

തിരുവല്ല: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവിനെ തിരുവല്ലയില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തി കിണറ്റില്‍ നിന്നും രക്ഷപെടുത്തി. ഇന്നുച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പരിയാരം തെക്കേ മുറിയില്‍ തങ്കമ്മ ജോണിന്റെ വീടിനോട് ചേര്‍ന്നുള്ള 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട തുരുത്തിക്കാട് മരുതി കുന്നില്‍ വീട്ടില്‍ രാജനെയാണ് അഗ്‌നി രക്ഷാ സേനയെത്തി രക്ഷപെടുത്തിയത്. കിണറ്റില്‍ വീണ കോഴിയെ രക്ഷപെടുത്താനായി കിണറ്റില്‍ ഇറങ്ങിയ രാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

Advertisements

തിരികെ കയറാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കിണറിന്റെ തൊടിയില്‍ പിടിച്ചു കിടക്കുകയായിരുന്ന രാജ റെ വല ഉപയോഗിച്ച് മുകളിലെത്തിച്ചു. ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പി. ശശിധരന്‍ ഉദ്യോഗസ്ഥരായ എം.കെ രാജേഷ് കുമാര്‍ , ഹരിലാല്‍, ഷംനാദ്, അരുണ്‍ മോഹന്‍ , നൗഫല്‍, കെ.പി ഷാജി, ഷിബു , ജയന്‍ , മാത്യു എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം .

Hot Topics

Related Articles