കൊല്ലം പൂരം : കുടമാറ്റത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യവ്യക്തികള്‍: റിപ്പോർട്ട് പുറത്ത്

കൊല്ലം : പൂരത്തിലെ കുടമാറ്റത്തില്‍ ആർ.എസ്. എസ് സ്ഥാപക നേതാവായ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യവ്യക്തികള്‍. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തല്‍. ക്ഷേത്രോപദേശക സമിതിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.

Advertisements

സംഭവത്തില്‍ ഇരവിപുരം സ്വദേശി അനന്ദവിഷ്ണുവിന്റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. സംഘാടകരായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശകസമിതി, കൊല്ലം പുതിയകാവ് ക്ഷേത്രം ട്രസ്റ്റ് എന്നിവർക്കെതിരെയാണ് കേസ്. പൂരത്തില്‍ പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ആർ.എസ്.എസി നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്.

Hot Topics

Related Articles