ആറു വർഷങ്ങൾക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ വൻ തിരിച്ചു വരവിനു ഒരുങ്ങി പ്രിയങ്ക ചോപ്ര; പ്രതിഫലത്തിൽ ബോളിവുഡ് ഞെട്ടി!

മുംബൈ: ആലിയ ഭട്ട്, കരീന കപൂർ ഖാൻ, ദീപിക പദുക്കോൺ, നയൻതാര, രശ്മിക മന്ദാന, സാമന്ത റൂത്ത് പ്രഭു എന്നിവരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ എന്നതാണ് സമീപകാല ചരിത്രം. എന്നാൽ ഒരു നടി അവരെയെല്ലാം മറികടന്നിരിക്കുന്നു. ആറ് വർഷം മുമ്പ് 2019ല്‍ അവസാനമായി ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ച നായികയാണ് പ്രതിഫലത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

Advertisements

പ്രിയങ്ക ചോപ്രയാണ് ഈ നടി. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് സിനിമകളിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് നടി. എസ്എസ് രാജമൗലി, മഹേഷ് ബാബു എന്നിവർക്കൊപ്പമുള്ള എസ്എസ്എംബി29, ഹൃതിക് റോഷനൊപ്പമുള്ള ക്രിഷ് 4 എന്നിവയാണ് ആ രണ്ട് ചിത്രങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്എസ് രാജമൗലി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരുകയാണ്. മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന 29-ാമത്തെ ചിത്രമായ ഇതിന് താൽക്കാലികമായി എസ്എസ്എംബി 29 എന്നാണ്  പേരിട്ടിരിക്കുന്നത്. 1000 കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ചിത്രമാണ്. 

മറുവശത്ത് ഹൃതിക് റോഷന്‍ പ്രധാന വേഷത്തില്‍ എത്തി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ക്രിഷ് 4ലാണ് പ്രിയങ്ക നായികയാകുന്നത്. രാകേഷ് റോഷനും ആദിത്യ ചോപ്രയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോയി മിൽ ഗയ (2003), ക്രിഷ് (2006), ക്രിഷ് 3 (2013) എന്നിവയ്ക്ക് ശേഷം ക്രിഷ് സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ നാലാമത്തെ ഭാഗമാണിത്. 2026ല്‍ ക്രിഷ് 4 എത്തുമെന്നാണ് വിവരം. 

അതേ സമയം രണ്ട് ചിത്രത്തിലുമായി പ്രിയങ്ക ചോപ്ര 30 കോടിയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഒരു ഇന്ത്യന്‍ നടിക്ക് ലഭിക്കുന്ന കൂടിയ പ്രതിഫലമാണ് രണ്ട് തവണ ദേശീയ അവാര്‍ഡ് വാങ്ങിയ പ്രിയങ്ക ചോപ്ര ഇതിലൂടെ സ്വന്തമാക്കുന്നത്. അതേ സമയം ഹോളിവുഡ് ചിത്രങ്ങളില്‍ അടക്കം പ്രധാന വേഷം ചെയ്യുന്ന നടിയായ പ്രിയങ്ക ഗായകന്‍ നിക് ജോന്‍സിനെയാണ് വിവാഹം കഴിച്ചത്. 

Hot Topics

Related Articles