കുറ്റൂരിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം : പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി

തിരുവല്ല :
സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി പത്തുമണിയോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ മുഖം കഴുകി കൊണ്ടിരുന്ന യുവതിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്യാൻ ശ്രമിച്ച തിരുവല്ല കുറ്റൂർ വെസ്റ്റ് ഓതറ തൈമറവുംകര പാലത്തിങ്കൽ വീട്ടിൽ പി ഐ ബെന്നി (40) യാണ് അറസ്റ്റിലായത്. കുറ്റൂർ വെസ്റ്റ് ഓതറ തൈമറവുംകര കണ്ടത്തിൽ വീട്ടിൽ കെ എസ് ആര്യയുടെ കഴുത്തിൽ കിടന്ന മാലയാണ്‌ മോഷ്ടാവ് കവർച്ച ചെയ്യാൻ ശ്രമിച്ചത്. എന്നാൽ യുവതി നിലവിളിച്ച് ബഹളമുണ്ടാക്കിയതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു.

Advertisements

ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് എസ് സി പി ഓ ഗിരീഷ് കുമാർ മൊഴി രേഖപ്പെടുത്തി. എസ് ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. രാത്രി 9 15ന് വീടിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ അപഹരിക്കാൻ ശ്രമിച്ച മാല യുവതി സ്റ്റേഷനിൽ ഹാജരാക്കി. ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്ക് ശേഷം ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ എസ് ഐ സുരേന്ദ്രൻ പിള്ള, എസ് സി പി ഓ സുശീൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി മോഷ്ടാവിനെ ഉടനടി പിടികൂടിയത്.

Hot Topics

Related Articles