വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ;  മുസ്ലിം ലീഗിൻ്റെ ഹ‍ർജിയിൽ കക്ഷി ചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യൻ അലയൻസ് ആൻ്റ് അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ) സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. 

Advertisements

വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമെന്ന് കാസ പറയുന്നു.  സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികൾക്ക് നിർണ്ണായകമാണെന്നും മുസ്ലിം ലീഗ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയിൽ കാസ നിലപാടെടുത്തു.

Hot Topics

Related Articles