ഭാരം കയറ്റിവന്ന ടിപ്പർ ലോറി തോട്ടിലേയ്ക്ക് തലകീഴായിമറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ : എടത്വയിൽ ഭാരം കയറ്റിവന്ന ടിപ്പർലോറി നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. എടത്വ തായങ്കരി വടകര ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം നടന്നത്. തായങ്കരി എസ് എൻ ഡി പി പാലം മുതൽ വടകര ബോട്ട് ജെട്ടി വരെയുള്ള റോഡിൻ്റെ പണി നടക്കുന്നതിനാൽ ലോറി പുറകോട്ട് തിരിക്കുന്നതിനിടെയാണ് നിന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞത്. ലോറി മറിയുന്നതിനിടെ ഡ്രൈവർ ലോറിയിൽ നിന്ന് ചാടിയതിനാൽ പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

Advertisements

Hot Topics

Related Articles