കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )
പത്താമുദയ മഹോത്സവത്തിന്റെ ആറാം ദിന മായ നാളെ വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണം, 41 തൃപ്പടി പൂജ. രാവിലെ 6 മണിമുതൽ 999 സ്വർണ്ണ മലക്കൊടി ദർശനം 6.30 മുതൽ നെൽപ്പറ മഞ്ഞൾപ്പറ, നാണയപ്പറ, അൻപൊലി, അടയ്ക്കാപ്പറ, നാളികേരപ്പറ, കുരുമുളക് പറ, എള്ള് പറ സമർപ്പണം. 7 മണി മലയ്ക്ക് പടേനി സമർപ്പണം. 8.30 ന് ഉപസ്വരൂപ പൂജകൾ വാനരയൂട്ട്, മീനൂട്ട്, മലക്കൊടി പൂജ, മല വില്ല് പൂജ, പ്രഭാത പൂജ, പുഷ്പാഭിഷേകം.
Advertisements
രാവിലെ 9 മണിയ്ക്ക് അഞ്ചാം ഉത്സവം ഉദ്ഘാടനം. 10 ന് നിത്യ അന്നദാനം, 10.30 ന് 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ, 11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം.