വൈക്കം : സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നാളെ വൈക്കത്ത് സ്വീകരണം ഒരുക്കും. രാവിലെ പത്തിന് വൈക്കത്തെത്തുന്ന എം എ ബേബിയെ വൈക്കം തെക്കേനട പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി കെ ഹരികുമാർ പൊന്നാട അണിയിക്കും. തുടർന്ന് അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതിയുടെ സംസ്ഥാന കൺവെൻഷനും, വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷവും എം എ ബേബി ഉദ്ഘാടനം ചെയ്യും. വൈക്കം ഇണ്ടംതുരുത്തി മന ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വക്കേറ്റ് വി.ബി.ബിനു അധ്യക്ഷനാവും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരാകും.
Advertisements