വൈക്കം: കേരള നദ്വത്തുല് മുജാഹിദീന്‍ യുവജന വിഭാഗമായ ഐഎസ്എമ്മിന്റെയും, വിദ്യാര്‍ഥി വിഭാഗമായ എംഎസ്എമ്മിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘നാശമാണ് ലഹരി; അടുക്കരുത്, അടുപ്പിക്കരുത്’ എന്ന സന്ദേശമുയര്‍ത്തി ലഹരിവിരുദ്ധ ക്യാമ്പയിന് സംഘടിപ്പിച്ചു. കുലശേഖരമംഗലം സലഫി മസ്ജിദില്‍ നടന്ന ക്യാമ്പയിന് മഹല്ല് പ്രസിഡന്റ് പി.എ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. അന്‍ഷാദ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എ.എ നൗഷാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് സെക്രട്ടറി ഇന്‍ചാര്‍ജ് ഹസ്സന് തുരുത്തേല്‍, കെ.ഐ ഹബീബ്, കെ.യു നിഷാദ്, കെ.എസ് സലിം, വി.എച്ച് നജീബ്, എന്നിവര്‍ നേതൃത്വം നല്കി.
Advertisements