“രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആർഎസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ല”; വിവാദ പരാമർശവുമായി ഖർഗെ

ദില്ലി: ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആർഎസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ലെന്നാണ് മല്ലികാർജ്ജുൻ ഖർഗെയുടെ പരാമര്‍ശം. ആർഎസ്എസിൽ നിന്ന് ആരെങ്കിലും ജയിലിൽ പോയിട്ടുണ്ടോ എന്നും മല്ലികാർജ്ജുൻ ഖർഗെ ചോദിക്കുന്നു. നെഹ്റു 13 വർഷം ജയിലിൽ കിടന്നു, ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ നൽകിയെന്നും ഖർഗെ കൂട്ടിച്ചേര്‍ത്തു. 

Advertisements

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മല്ലികാർജ്ജുൻ ഖർഗെയുടെ വിവാദ പരാമർശം. നാഷണൽ ഹെറാൾഡ് കേസിൽ മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ച് പ്രസംഗത്തിനിടെ മല്ലികാർജുൻ ഖാർഗെ പരാമർശിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസ് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഖാർഗെ വിമര്‍ശിച്ചു. ‘കോൺഗ്രസിനെ ലക്ഷ്യം വച്ചാണ് ഇത് ചെയ്തത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടില്ല’ എന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു.

Hot Topics

Related Articles