എരുമേലി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസിനെ ആക്രമിച്ചു! പിന്നാലെ പോലിസ് സ്റ്റേഷനിൽ ക്രൂര മർദ്ദനമെന്ന് യുവാവ്

എരുമേലി: എരുമേലി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പിന്നാലെ പോലിസ് സ്റ്റേഷനിൽ എത്തിച്ച തന്നെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. അതേസമയം സ്റ്റേഷനിൽ വെച്ച് യുവാവിനെ മർദ്ദിച്ച സംഭവം നിഷേധിക്കുകയാണ് പോലിസ്.

Advertisements

ഇന്നലെ രാത്രിയിൽ എരുമേലി ടൗണിൽ യുവാക്കൾ ഇരു വിഭാഗം ചേരി തിരിഞ്ഞ് സംഘർഷമുണ്ടായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലിസ് സംഭവ സ്ഥലത്ത് എത്തി. യുവാക്കളിൽ ചിലർ ഇതോടെ സ്ഥലം വിട്ടു. സ്ഥലത്തുണ്ടായിരുന്ന ചില യുവാക്കളും പോലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പോലീസിന്റെ നേരെ കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തതോടെ കൂടുതൽ പോലിസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഇവരെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേഷനിൽ എത്തിയ ശേഷം അക്രമാസക്തനായ യുവാവിനെ വിലങ്ങ് അണിയിപ്പിക്കാൻ ബലം പ്രയോഗിക്കേണ്ടി വന്നെന്നും ഇതാണ് മർദ്ദന സംഭവം ആയി വീഡിയോ പ്രചരിക്കുന്നതെന്നും പോലിസ് പറയുന്നു. എന്നാൽ പോലിസ് മൃഗീയമായി മർദ്ദിച്ചെന്നാണ് ആരോപണം. ഡ്യൂട്ടിയിൽ ഇല്ലാത്ത അവധിയിൽ ആയ പോലീസുകാരൻ വരെ സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവം സംബന്ധിച്ച് കേസെടുത്തെന്നും മദ്യപ സംഘങ്ങൾ തമ്മിലുണ്ടായ പ്രശ്നം ആണ് സംഘർഷം ആയതെന്നും രണ്ട് പോലീസുകാരെ യുവാക്കൾ കയ്യേറ്റം ചെയ്‌തെന്നും ഇത് സംബന്ധിച്ചും കേസെടുത്തെന്നും പോലിസ് പറഞ്ഞു.

Hot Topics

Related Articles