പാറമ്പുഴയിൽ എക്‌സൈസിന്റെ കഞ്ചാവ് വേട്ട ; മൂന്നു യുവാക്കളെ കഞ്ചാവുമായി പാമ്പാടി എക്‌സൈസ് സംഘം പിടികൂടി; പിടിയിലായത് പാറമ്പുഴ തിരുവാർപ്പ് സ്വദേശികൾ

കോട്ടയം: പാറമ്പുഴയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തുന്നതിന് എത്തിയ മൂന്നു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പാറമ്പുഴ ചുങ്കത്ത് മാലിയിൽ വീട്ടിൽ അഖിലേഷ് ജി.കുമാർ (27) വിജയപുരം പാറമ്പുഴ കൊല്ലറക്കുഴിയിൽ അരുൺ കെ.ബാലൻ (28) , തിരുവാർപ്പ് കുറയൻകേരിൽ വീട്ടിൽ ശ്രീജിത്ത് കെ.പി (31) എന്നിവരെയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്.

Advertisements

വിജയപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നതായി പാമ്പാടി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് എക്‌സൈസ് സംഘം വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് പുത്തേട്ട് പടിയിൽ മഹാദേവക്ഷേത്രം ഭാഗത്ത് നിന്നും അഞ്ച് ഗ്രാം കഞ്ചാവുമായി അരുൺ കെ ബാലനെ എക്‌സൈസ് സംഘം പിടികൂടി. ഇതിനു സമീപത്ത് തന്നെയുള്ള പെരിങ്ങള്ളൂർ എൽപിസ്‌കൂളിനു സമീപത്തു നിന്നും അഖിലേഷിനെ 15 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. ഇതിനു സമീപത്തു നിന്നും 10 ഗ്രാം കഞ്ചാവുമായി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. അഖിലേഷിനും അരുണിനും പാമ്പാടി എക്‌സൈസ് റേഞ്ച് ഓഫിസിൽ മുൻപും കഞ്ചാവ് കേസുകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശോധനയ്ക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജെ ടോംസി അസി.എക്‌സൈസ് ഇൻസ്‌പെക്ടർ അജിത്കുമാർ കെ.എൻ ,പ്രിവന്റീവ് ഓഫിസർ അഭിലാഷ് സി.എ , സിവിൽ എക്‌സൈസ് ഓഫിസർ ഷെബിൻ ടി.മാർക്കോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ആശാലത എന്നിവർ നേതൃത്വം നൽകി. പ്രതികൾക്ക് എതിരെ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കും.

Hot Topics

Related Articles