പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി സുഹൃദ് സമ്മേളനം നടത്തി. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ ജീവനക്കാരും കൈകോർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം ലഹരി പോലെ തന്നെ അപകടകരമായ, ഒരു തലമുറയെ തന്നെ വഴിതെറ്റിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാൻ യത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്‍റ് ஜி.ബിനുകുമാർ അധ്യക്ഷനായിരുന്നു. വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.പ്രകാശ് (KSTA), പി.ടി.സാബു (KGOA), ജോൺസൺ വർഗീസ് (KWAEU-CITU), കെ.ബി.ശിവാനന്ദൻ (BEFI), ഫെബു ജോർജ് (AKPCTA), ദീപ ജയപ്രകാശ് (KGNA), ജൂബിൻ ബി ജോർജ് (KNTEO) എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി ആദർശ് കുമാർ നന്ദിയും പറഞ്ഞു.
കേരള എൻ ജി ഒ യൂണിയൻ സുഹൃദ് സമ്മേളനം നടത്തി

Advertisements