തിരുവല്ല : പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ച് ഭീകരവാദവിരുദ്ധ സദസ്സ് നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ ഭീകരവാദവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി. സി. സി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, ഡി. സി. സി നിർവാഹക സമിതിയംഗം ആർ ജയകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ, കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്‌മാർ വിശാഖ് വെൺപാല, ലാൽ നന്ദാവനം, അലക്സ് പൂത്തുപ്പള്ളി, സേവാദൾ സംസ്ഥാന സെക്രട്ടറി എ. ജി ജയദേവൻ, ജില്ല സെക്രട്ടറി രംഗനാഥൻ അഴിയിടത്ത്ചിറ, നിയോജകമണ്ഡലം പ്രസിഡന്റ് ജോഫിൻ ജേക്കബ്, കോൺഗ്രസ് ബ്ലോക്ക് ട്രഷറർ സുരേഷ് ജി പുത്തൻപുരക്കൽ, ജിനു തോമ്പുകുഴി, ജനറൽ സെക്രട്ടറി ശാന്തകുമാരി ടീച്ചർ, പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ശ്രീജിത്ത് തുളസിദാസ്, ഫിലിപ്പ് വർഗീസ്, രേഷ്മ രാജേശ്വരി, ബിപിൻ പി തോമസ് എന്നിവർ പ്രസംഗിച്ചു.
പഹൽഗാമ ഭീകരാക്രമണം : യൂത്ത് കോൺഗ്രസ് ഭീകരവാദവിരുദ്ധ സദസ്സ് നടത്തി
