പാക്കിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ : സിന്ധു നദീജല കരാര്‍ റദ്ദാക്കി : എടുത്തത് പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങൾ

ന്യൂഡൽഹി : പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ എടുത്തത് പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങൾ.

Advertisements

പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച ഇന്ത്യ പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സിന്ധു നദി കരാർ റദ്ദാക്കിയതാണ്.

പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്.

സിന്ധു നദീജല ഉടമ്ബടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് തന്നെ വഴിയൊരുക്കുന്നതാണ്. പാക്കിസ്ഥാനിലെ പ്രധാന കാര്‍ഷിക മേഖലയാണ് പഞ്ചാബ്. ഇവിടുത്തെ കാര്‍ഷി പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍, അത് സ്വാഭാവികമായിട്ടും പാക്കിസ്ഥാനിലെ മറ്റ് പ്രവശ്യകളെയും ബാധിക്കും. സാമ്ബത്തിക വെല്ലുവിളികളില്‍ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ അത് ആ രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല.

സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്ബടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്ബടി ഒപ്പുവച്ചിരുന്നത്.

ഉടമ്ബടി പ്രകാരം കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. അതേസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാകിസ്താനുമാണ് ഈ ഉടമ്ബടിയിലൂടെ ലഭിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാര്‍ വഴി ഇന്ത്യ നല്‍കിയിരുന്നത്.

കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം, പരിമിതമായ ജലസേചന ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനം, ഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ഉപഭോഗേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. സിന്ധു നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും കരാറിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഉടമ്ബടി ഇരു രാജ്യങ്ങളുടെയും സുരക്ഷാപരമായ കാര്യങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ലക്ഷ്യമിട്ടുള്ളതാണ്

സ്വാതന്ത്ര്യത്തിന് ശേഷം 1947-48 ലെ ഇന്തോ-പാകിസ്ഥാന്‍ യുദ്ധകാലത്ത് നദീജലത്തിന്റെ അവകാശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന തര്‍ക്ക വിഷയമായിരുന്നു. എന്നാല്‍ 1960 ല്‍ ഉടമ്ബടി ഒപ്പുവച്ചതിന് ശേഷം ഇരു രാജ്യങ്ങളും നിരവധി സൈനിക സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു ജലയുദ്ധത്തിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാര്‍ റദ്ദാക്കലാണ് ഇപ്പോള്‍ 65 വര്‍ഷത്തിനു ശേഷം നടന്നിരിക്കുന്നത്. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ ഏറ്റവും വലിയ സര്‍ജിക്കള്‍ സ്‌ട്രൈക്കാണിത്.

സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം.

ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles