തിരുവനന്തപുരം പട്ടത്തെ കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമം: രണ്ട് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പട്ടത്തെ കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമക്കേസിൽ രണ്ട് പ്രതികൾ പിടിയിൽ. കൊല്ലംകൊട് കച്ചേരിനട അയ്യൻകോവിലിന് സമീപം താമസിക്കുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ ചാനൽക്കര അജീഷ് ഭവനിൽ അജിത് (26), കുളത്തൂർ ചിറ്റക്കോട്ട് വള്ളിവിള ശ്രീജു (18) എന്നിവരെയാണ് എസിപി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ സംഘം ചേർന്ന് എത്തി ഹോട്ടലിനുള്ളിൽ കടന്ന് പരാതിക്കാരനായ ഷിബിനെ പ്രതികൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കേസിലെ പ്രതികളെല്ലാം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോകുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതികളെ പൊലീസ് സാഹസികമായി ഒളിവിലെ കേന്ദ്രത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. എസിപി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ വിമൽ, എസ്.ഐമാരായ വിപിൻ, ഷിജു, സിവിൽ പൊലീസ് ഓഫിസർ ഷിനി, ശരത്, അനീഷ്, ബിജു, സന്തോഷ്, അരുൺദേവ്, പദ്മരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles