തൃശ്ശൂർ: തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജ്യേഷ്ഠൻ അറസ്റ്റിൽ. ആനന്ദപുരം സ്വദേശി വിഷ്ണു (32) ആണ് പിടിയിലായത്. യദുകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി സുമേഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്, ആനന്ദപുരത്തെ പാടത്തിനടുത്തുള്ള മരുന്നു കമ്പനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
Advertisements
ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. അനിയനെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഏഴരയോടെ ആനന്ദപുരം ഷാപ്പിലിരുന്ന് ഇരുവരും മദ്യപിച്ചു കൊണ്ടിരുന്നപ്പോഴാണ് തർക്കമുണ്ടായത്. തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.