കശ്‌മീരിലെ ഉദ്ദംപൂരിൽ സുരക്ഷാ പരിശോധനക്കിടെ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ദില്ലി: കശ്‌മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്‌മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ സ്ഥാനം സൈനികർ തിരിച്ചറിഞ്ഞിട്ടുണ്ട്. 

Advertisements

കശ്മീരിൽ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർത്തത്. തുടക്കത്തിൽ വെടിയേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Hot Topics

Related Articles