കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ
കലാ സാംസ്കാരിക കൂട്ടായ്മ പാട്ടിൻ്റെ രാജശില്പി എന്ന പേരിൽ പാട്ട് കൂട്ടം ഏപ്രിൽ 27 ഞായറാഴ്ച മൂന്നിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
കല ലഹരിയാകട്ടെ എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കും.
പ്രശസ്ത സംഗീത സംവിധായകൻ
ജി ദേവരാജൻ മാസ്റ്റർക്ക് ഗാനാഞ്ജലിയായി
സമർപ്പിക്കുന്ന പാട്ടിൻ്റെ
രാജശില്പി പാട്ട്കൂട്ടം ഗായകനും അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മനോജ് കരീമഠം ഉദ്ഘാടനം ചെയ്യും.
ജി ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനങ്ങൾ ഏവർക്കും ആലപിക്കുന്നതിന്
കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ അവസരം ഒരുക്കിയിരിക്കുകയാണ് കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും അറിയിച്ചു.
Advertisements