തിരുവല്ല : ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ചു അനുശോചന സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പോൾ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.സി തോമസ്, സദാശിവൻ പിള്ള, കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ജോഫിൻ ജേക്കബ്, കോൺഗ്രസ് ഭാരവാഹികൾ മാത്തുകുട്ടി പുതിയാറ, ആന്റണി വലിയവീട്ടിൽ, ആൻഡ്രൂസ് പി ജോർജ്, എൽദോ p തോമസ്, മണിയമ്മ പൊന്നൻ, ജോർജ് ചക്കാലത്തറ, ജോസ് തയിൽ എന്നിവർ പ്രസംഗിച്ചു.
പഹൽഗാം ഭീകരാക്രമണം : കോൺഗ്രസ് അനുശോചന സദസ്സ്
