മാർപാപ്പയുടെ സംസ്കാരം: നാളെ ചങ്ങനാശേരിയിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും

ചങ്ങനാശേരി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും കാരുണ്യത്തിൻ്റെയും സ്നേഹത്തിന്റെയും സൗഹാർദത്തിൻ്റെയും പ്രതീകവുമായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷൻ ആദരാഞ്ജലികളർപ്പിച്ചു. വ്യാപാരഭവനില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്‍റ് ജോണ്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് നെടിയകാലാപറമ്ബില്‍, ഡെന്നി ജോണ്‍ മാറാട്ടുകളം, റൗഫ് റഹിം, കുട്ടപ്പായി കരിങ്ങട, ഇ.കെ. കുര്യന്‍, ജോബ് മാത്യു കൊല്ലമന, സാംസണ്‍ വലിയപറമ്ബില്‍, സതീഷ് വലിയവീടന്‍, ബിജു ആന്‍റണി കയ്യാലപറമ്ബില്‍ എന്നിവര്‍ പ്രസംഗിച്ചു. പാപ്പായോടുള്ള ആദരസൂചകമായി നാളെ ചങ്ങനാശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറുന്നു പ്രവര്‍ത്തിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles