ഇങ്ങനെ ചിന്തിച്ചാൽ അടുത്ത സീസണിൽ വൈഭവ് ഉണ്ടാകില്ല : മുന്നറിയിപ്പുമായി സേവാഗ്

ജയ്പൂർ : രാജസ്ഥാൻ്റെ 14 കാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ താരം വീരേന്ദ്ര സേവാഗ്. താൻ കോടീശ്വരനായി കഴിഞ്ഞു എന്ന ചിന്ത വൈഭവിന്റെ ഉള്ളില്‍ പിടിമുറുക്കി കഴിഞ്ഞാല്‍ അടുത്ത വർഷം ഐപിഎല്ലില്‍ വൈഭവ് ഉണ്ടാവില്ലെന്ന് സെവാഗ് പറയുന്നു. ഇങ്ങനെ താരങ്ങള്‍ ഉദിച്ചുയരുന്നതും പെട്ടെന്ന് തന്നെ ഒന്നുമല്ലാതായി പോകുന്നതും താൻ കണ്ടിട്ടുണ്ടെന്ന് ഇന്ത്യൻ മുൻ ഓപ്പണർ പറഞ്ഞു.

Advertisements

രാജസ്ഥാൻ റോയല്‍സിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി വൈഭവ് വരവറിയിച്ചിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ 34 റണ്‍സ് നേടി വൈഭവ് വാർത്തകളിലും നിറഞ്ഞു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ കളിയില്‍ സ്കോർ ഉയർത്താൻ വൈഭവിന് സാധിച്ചില്ല. 12 പന്തില്‍ നിന്ന് 16 റണ്‍സ് മാത്രം എടുത്ത് വൈഭവ് മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മികച്ച പ്രകടനം നടത്തുമ്ബോള്‍ അഭിനന്ദനങ്ങള്‍ ലഭിക്കുമെന്നും മികവ് കാണിക്കാതെയാവുമ്ബോള്‍ വിമർശിക്കപ്പെടും എന്നും മനസിലാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രശംസകളില്‍ മതിമറക്കാതിരിക്കാനാവും. ഒന്ന് രണ്ട് മത്സരങ്ങളില്‍ തിളങ്ങി, പ്രശസ്തി സ്വന്തമാക്കി, പിന്നെ ഒന്നും ചെയ്യാതെ, താനൊരു സ്റ്റാർ പ്ലേയർ ആയി എന്ന ചിന്തയില്‍ കുരുങ്ങി ഒന്നുമല്ലാതായി പോയ നിരവധി കളിക്കാരെ ഞാൻ കണ്ടിട്ടുണ്ട്,” ക്രിക്ബസില്‍ സംസാരിക്കുമ്ബോള്‍ സെവാഗ് പറഞ്ഞു.

വിരാട് കോഹ്ലിയെ കണ്ടാണ് വൈഭവ് സൂര്യവൻഷി പഠിക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു. “അടുത്ത 20 വർഷം ഐപിഎല്ലില്‍ കളിക്കാനാണ് സൂര്യവൻഷി ലക്ഷ്യം വെക്കേണ്ടത്. വിരാട് കോഹ്ലിയെ നോക്കൂ. 19 വയസുള്ളപ്പോള്‍ കളിക്കാൻ തുടങ്ങിയതാണ് കോഹ്ലി. ഇപ്പോള്‍ 18 സീസണ്‍ കോഹ്ലി കളിച്ചു കഴിഞ്ഞു. അതുപോലെ ഉയരാനാണ് വൈഭവ് ശ്രമിക്കേണ്ടത്. എന്നാല്‍ ഈ ഒരൊറ്റ ഐപിഎല്‍ സീസണ്‍ കൊണ്ട് സന്തുഷ്ടനായി, ഞാൻ കോടീശ്വരനായി എന്ന് ചിന്തിച്ച്‌, നല്ല അരങ്ങേറ്റം ലഭിച്ചു എന്ന സന്തോഷത്തിലിരുന്ന് പോവുകയാണ് എങ്കില്‍ അടുത്ത വർഷം ഐപിഎല്ലില്‍ വൈഭവിനെ നമുക്ക് കാണാനാവില്ല,” സെവാഗ് പറഞ്ഞു.

Hot Topics

Related Articles