കൊച്ചി : സൂക്ഷിച്ച് മാത്രം പ്രീ റിലീസ് പ്രൊമോഷന് നടത്തിയ ചിത്രമായിരുന്നു തുടരും. മോഹന്‍ലാലിന്റെ ഒരു ശ്രദ്ധേയ ചിത്രത്തിന് സ്വാഭാവികമായും വരാറുള്ള വന്‍ ഹൈപ്പിനെ കുറച്ചുകൊണ്ടുള്ളതായിരുന്നു അതെല്ലാം. ആദ്യ ഷോകള്ക്കിപ്പുറമുള്ള പ്രേക്ഷകാഭിപ്രായങ്ങള്‍ കേള്‍ക്കുമ്ബോള്‍ അണിയറക്കാരുടെ പ്രൊമോഷണല്‍ പ്ലാനിംഗ് കൃത്യമായിരുന്നുവെന്ന് മനസിലാവും. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് മോളിവുഡ് പലകുറി കണ്ടിട്ടുള്ളതാണ്. ആദ്യ ഷോകള്‍ക്കിപ്പുറം എല്ലാ കേന്ദ്രങ്ങളില്‍ നിന്നും പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലും കുതിപ്പ് ദൃശ്യമായി.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ കാര്യം എടുക്കാം. റിലീസിന് രണ്ട് ദിവസം മുന്‍പ്, ബുധനാഴ്ച രാവിലെ 10 മണിക്കാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ 8000 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റ ചിത്രം പിന്നീട് മണിക്കൂറില്‍ 10,000 എന്ന നിലയിലേക്കും കയറി. എന്നാല്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ബിഎംഎസിലെ (ബുക്ക് മൈ ഷോ) ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു. വേഗത്തില്‍ തന്നെ മണിക്കൂറില്‍ 20,000 എന്ന നിലയിലേക്ക് ഉയര്‍ന്ന വില്‍പ്പന വൈകാതെ മണിക്കൂറില്‍ 35,000 ന് മുകളിലേക്കും എത്തി. എമ്ബുരാന് ശേഷം ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റ് വില്‍ക്കുന്ന ചിത്രമായിരിക്കുകയാണ് തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ചിത്രം ആദ്യദിനം എത്ര നേടുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം. പ്രീ റിലീസ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം 2.33 കോടി രൂപ നേടിയെന്നാണ് പുറത്തെത്തിയ കണക്കുകള്‍. ആദ്. ഷോകള്‍ക്ക് ശേഷം പോസിറ്റീവ് അഭിപ്രായം വന്നതോടെ ഈ വാരാന്ത്യം തുടരുമിന്റേത് ആയിരിക്കും. ഒപ്പം വേനലവധിക്കാലമായതിനാല്‍ തിയറ്ററുകളില്‍ ലോംഗ് റണ്ണും ലഭിക്കും. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.