അഞ്ച് ദിവസം മുമ്പ് ഒട്ടാവയിൽ നിന്ന് കാണാതായി; ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കടൽതീരത്ത് നിന്ന് കണ്ടെത്തി

ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തിൽ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് ലോക്കൽ പോലീസ് അറിയിച്ചു. അഞ്ച് ദിവസം മുമ്പാണ് വൻഷികയെ കാണാതായത്. 

Advertisements

എഎപി നേതാവും എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിങ്ങിന്റെ മകളായിരുന്നു വൻഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിയായ വൻഷിക, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി രണ്ടര വർഷം മുമ്പ് ഒട്ടാവയിലേക്ക് താമസം മാറിയതായി റിപ്പോർട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 25 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി പൊലീസ് സർവീസിന് നൽകിയ പരാതിയിൽ പറയുന്നു. വൻഷികയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം ആശങ്കാകുലരായിരുന്നു. “2025 ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം 7 മജസ്റ്റിക് ഡ്രൈവിലെ തന്റെ വീട്ടിൽ നിന്ന് വാടക മുറി കാണാൻ പോയ ശേഷം 8-9 മണിയോടെ വൻഷികയെ കാണാതായി. 

അന്ന് രാത്രി 11:40 ന് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് നടന്ന ഒരു പ്രധാന പരീക്ഷയിൽ അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറെ അന്വേഷിച്ചിട്ടും അവർ എവിടെയാണെന്ന് വിവരം ലഭിച്ചില്ലെന്നും പരാതിയിൽ വ്യക്തമാക്കി.  

Hot Topics

Related Articles