ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ: പിടിയിലായത് അയർക്കുന്നം വെള്ളൂർ കിടങ്ങൂർ സ്വദേശികൾ

വെള്ളൂർ : വെള്ളൂർ ഏഴാം മൈലിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് കേസിൽ മൂന്ന് പേർ അറസ്റ്റിലായി. വെള്ളൂർ തകിടിയിൽ രതീഷ്, അയർക്കുന്നം സ്വദേശിയായ അനുപ് കിടങ്ങൂർ സ്വദേശി റെജിമോൻ എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വെള്ളൂർ 7ാം മൈലിലെ ഓട്ടോ ഡ്രൈവറായാ രാജേഷ് കണ്ണംകുളത്തിനെ മൂവർ സംഘം ക്രൂരമായി ആക്രമിച്ചത്. പാമ്പാടിയിൽ നിന്നും ഓട്ടോയിൽ കയറിയ പ്രതികൾ അയർക്കുന്നത്തിന് സമീപം വിജനമായ സ്ഥലതെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർ രാജേഷിൻ്റെ മൂന്ന് പല്ലുകൾ പ്രതികൾ അടിച്ച് പൊളിച്ചു. വടിവാൾ വീശി ഭീഷണിപ്പെടുത്തിയതായും മർദ്ദനമേറ്റ രാജേഷ് പറഞ്ഞു.
വടവാതൂർ എം ആർ എഫിലെ ജീവനക്കാരനായ മോനായി എന്ന് വിളിക്കുന്ന രതീഷാണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്ക് ഓട്ടോ ഡ്രൈവർ രാജേഷിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles