കോട്ടയം : പുതുപ്പള്ളി കൈതപ്പാലം ബാറിനുള്ളിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് പുതുപ്പള്ളി ഇൻഡസ് ബാങ്ക്അടിച്ചു തകർക്കുകയും ചുറ്റുമുള്ള വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്ത കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം. കേസിലെ ഒന്നാംപ്രതി കാലേബ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി ജാമ്യം അനുവദിച്ചു. ഇരു സ്ഥലങ്ങളും തമ്മിലുള്ള ദൂര വ്യത്യാസം ഉള്ളതിനാൽ തന്നെ പോലീസ് ആരോപിക്കുന്ന സമയത്ത് ഈ സ്ഥലത്ത് എത്താൻ സാധിക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു. ഇത് കൂടാതെ പ്രതി അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ അറസ്റ്റ് അറിയിപ്പിൽ ഉൾപ്പെടെ പാലിക്കാതിരുന്നത് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.
ഒന്നാംപ്രതി കാലേബ് ഒഴികെ യുള്ള പ്രതികൾക്ക് കോടതി ഈ മാസം ആദ്യം തന്നെ ജാമ്യം അനുവദിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കാലേബിനെ ജാമ്യത്തിൽ വിടാൻ പാടില്ല എന്ന് പോലീസ് കോടതി അറിയിച്ചു. പ്രതിഭാഗം വാദങ്ങൾ ശരിവെച്ച കോടതി പ്രതിയെ ജാമ്യത്തിൽ വിടുകയിരുന്നു. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി ഹാജരായി.