ഭീകരനാണ് , ആ ഭക്ഷണം ! കൊടും ഭീകരൻ : കേരളത്തെ പേടിപ്പിക്കുന്ന ഈ സംസ്ഥാനങ്ങൾ നിരോധിച്ച ആ ഭക്ഷണത്തെപ്പറ്റി അറിയാം

കൊച്ചി : പൊറോട്ടയും ബീഫും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. പൊറോട്ടയെ കേരളത്തിന്റെ ദേശീയ ഭക്ഷണമെന്ന് പോലും തമാശ രൂപേണ പറയാറുണ്ട്.അതുപോലെ കേരളത്തിലെത്തി അധികകാലമായില്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ വിഭവമാണ് മന്തി. ഈ മന്തിക്കൊപ്പം അല്‍ ഫാം, ഷവായ് തുടങ്ങിയചിക്കൻ വിഭവങ്ങളും ഒപ്പം മയോണൈസ് ചേർത്തുള്ള കോംബിനേഷനും ആരാധകരേറെയാണ്. ഉയർന്ന കാലറിയുള്ള ഇവ ആരോഗ്യത്തിന് ദോഷമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ഇവ കഴിക്കാതിരിക്കാൻ പലർക്കുമാകാറില്ല.

Advertisements

അടുത്തിടെയാണ് മുട്ട ഉപയോഗിച്ചുള്ള മയോണൈസ് തമിഴ്‌നാട് സർക്കാർ നിരോധിച്ചത്. തെരുവില്‍ വില്‍ക്കുന്ന ഭക്ഷണങ്ങളോടൊപ്പം മുട്ട ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മയോണൈസ് കഴിച്ച്‌ നിരവധി ജനങ്ങള്‍ക്ക് നിരന്തരം രോഗങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനായാണ് ഈ കർശന നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍, മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് എന്താണ് കുഴപ്പം? അത് എങ്ങനെ ആരോഗ്യത്തിന് അപകടമാകും? നിങ്ങള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എണ്ണ, മുട്ട, നാരങ്ങാ നീര്, വെളുത്തുള്ളി അല്ലെങ്കില്‍ വിനാഗിരി എന്നീ മൂന്ന് ചേരുവകള്‍ ഉപയോഗിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. മിക്‌സിയുടെ ജാറില്‍ ഈ ചേരുവകളെല്ലാം ചേർത്ത് അടിച്ചെടുക്കും. ഇതിലേക്ക് വലിയ അളവിലാണ് എണ്ണ ചേർത്തുകൊടുക്കേണ്ടത്. അതിനാല്‍, രുചിയേറുമെങ്കിലും ഇവ ആരോഗ്യത്തിന് നല്ലതല്ല.

പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാൻസിലോ സ്‌പെയിനിലോ ആണ് മയോണൈസ് ആദ്യമായി കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ സാൻഡ്‌വിച്ചുകള്‍, സലാഡുകള്‍, മോമോസ്, ചിക്കൻ വിഭവങ്ങള്‍, ഷവർമ എന്നിവയിലെല്ലാം ഇത് സാധാരണയായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇവ അധികനേരം ഉപയോഗിക്കാൻ പാടില്ല. തയ്യാറാക്കി ചുരുങ്ങിയ സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ ഇതില്‍ ദോഷകരമായ ബാക്‌ടീരിയകള്‍ പെരുകും. ഇത് കഴിച്ചാല്‍ മരണം പോലും സംഭവിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രോട്ടീനിന്റെ നല്ലൊരു സ്രോതസായതിനാല്‍ മുട്ട ദിവസവും കഴിക്കുന്നവർ ഏറെയാണ്. ഇവ ചൂടാക്കി കഴിക്കുന്നത് അപകടമുണ്ടാക്കുന്നില്ല. എന്നാല്‍, പച്ചമുട്ടയില്‍ ധാരാളം രോഗകാരികള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മയോണൈസ് കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് കേരളത്തില്‍ തന്നെ നിരവധിപേർ മരിച്ചിട്ടുണ്ട്.

എന്നാല്‍, പാസ്ചറൈസ് ചെയ്‌ത മുട്ടകള്‍ ഉപയോഗിച്ച്‌ മയോണൈസ് തയ്യാറാക്കുന്നതില്‍ തെറ്റില്ല. പാസ്ചറൈസ് ചെയ്യാത്ത മുട്ടകള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മയോണൈസില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബാക്‌ടീരിയകള്‍ വളരുന്നു. പ്രത്യേകിച്ച്‌ സാല്‍മൊണെല്ല, ഇ കോളി തുടങ്ങിയവ. സാല്‍മൊണെല്ല ബാക്‌ടീരിയയാണ് ഭക്ഷ്യജന്യ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം. യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) പറയുന്നതനുസരിച്ച്‌, ലോകമെമ്ബാടും ഭക്ഷ്യജന്യ രോഗങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെയും മരിക്കുന്നതിന്റെയും പ്രധാന കാരണം സാല്‍മൊണെല്ല ബാക്‌ടീരിയയാണ്.

വയറിളക്കം, ഛർജി, വയറുവേദന എന്നീ ലക്ഷണങ്ങളാണ് രോഗം ബാധിച്ചവരിലുണ്ടാകുക. അതേസമയം, ഇ. കോളി മലിനമായ ഭക്ഷണത്തിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. കുടല്‍, മൂത്രാശയം ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അണുബാധ ഉണ്ടാകാൻ ഇത് കാരണമാകുന്നു.

2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ സെക്ഷൻ 30 പ്രകാരമാണ് മയോണൈസ് നിരോധനം തമിഴ്‌നാട്ടില്‍ നടപ്പിലാക്കിയിരിക്കുന്നത്. മയോണൈസ് ഉള്‍പ്പെടുത്തിയുള്ള ഭക്ഷണങ്ങള്‍ വാങ്ങുമ്ബോള്‍ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കാനും തമിഴ്‌നാട് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

മയോണൈസ് നിരോധിക്കുന്ന ആദ്യത്തെ സംസ്ഥാനമല്ല തമിഴ്‌നാട്. 2024 നവംബറില്‍ ഹൈദരാബാദില്‍ ഉണ്ടായ ഒരു ദാരുണമായ സംഭവത്തെത്തുടർന്ന് തെലങ്കാനയില്‍ ഒരു വർഷത്തെ മയോണൈസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മയോണൈസ് ചേർത്ത മോമോസ് കഴിച്ചതിനെ തുടർന്ന് 31 വയസുള്ള ഒരു സ്ത്രീ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് നടപടി.

അസംസ്കൃത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. 2023ല്‍ അല്‍ ഫാമിനൊപ്പം മയോണൈസ് കഴിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. പത്തനംതിട്ട ജില്ലയില്‍ മയോണൈസ് ചേർത്ത ഷവർമ കഴിച്ചതിനെത്തുടർന്ന് നിരവധി സ്‌കൂള്‍ കുട്ടികള്‍ ആശുപത്രിയിലായി.

Hot Topics

Related Articles