ന്യൂഡൽഹി: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ശക്തമായി പ്രചാരണം നടത്തിയ സ്ഥലമാണ് യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ. ഇവിടെ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വേണ്ടിയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രചാരണം. എന്നാൽ, ഫലം വന്നപ്പോൾ ആസാദിന് വെറും 6708 വോട്ട് മാത്രമാണ് കിട്ടിയത്. കെട്ടിവെച്ച കാശ് പോലും നഷ്ടമായി. അതേസമയം, യോഗി ആദിത്യനാഥിന് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഗോരഖ്പൂരിൽ ലഭിച്ചത്. അടുത്ത മുഖ്യമന്ത്രിയും അദ്ദേഹം തന്നെയാണ്.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. ‘യോഗിക്ക് എതിരായി വോട്ട് ചെയ്ത 32.68 ശതമാനം വോട്ടേഴ്സിന് അഭിവാദ്യങ്ങൾ’ എന്നാണ് ബിന്ദു അമ്മിണിയുടെ പോസ്റ്റ്. കൂടാതെ, അഖിലേഷ് യാദവിനെ കുറ്റപ്പെടുത്തിയും ഇവർ മറ്റൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അഖിലേഷ് യാദവിന്റെ അമിത ആത്മവിശ്വാസമാണ് തോൽവിക്ക് കാരണമെന്ന് ബിന്ദു അമ്മിണി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ പോസ്റ്റിൽ ട്രോളുമായി നിരവധിപേർ രംഗത്തുണ്ട്. ‘യോഗമില്ലമ്മിണിയേ’ എന്നാണ് ഒരാളുടെ കമന്റ്.
‘അവിടുത്തെ ദോശ ചുടൽ കഴിഞ്ഞെങ്കിൽ വേറെ സ്ഥലം നോക്ക്, കരയണ്ട’ എന്നാണ് മറ്റൊരു കമന്റ്. ‘ബിന്ദു കമ്മിണിയുടെ സ്ഥാനാർത്ഥിക്ക് എതിരായി വോട്ട് ചെയ്ത 67.32% വോട്ടേഴ്‌സിനും അഭിവാദ്യങ്ങൾ’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. ‘മഞ്ഞും,കുളിരും കൊണ്ട് ചപ്പാത്തി ചുട്ടതിന് കണക്കും കൈയ്യും ഇല്ലാ. എല്ലാം വെറുതെ ആയല്ലോ എൻറെ കാറൽ മാർക്‌സ് മുത്തപ്പാ’ ഇങ്ങനെ മറ്റൊരാൾ കമന്റ് ചെയ്തു.